Pala News

ഹൃദയം തുറക്കാതെയുള്ള നൂതന വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി

പാലാ: ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 82 വയസ്സുകാരിക്ക് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു. ചികിത്സക്ക് വിധേയയായ 82 വയസ്സുള്ള കോട്ടയം സ്വദേശിനിക്ക് അകാരണമായി ബോധക്ഷയം ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനൊപ്പം തന്നെ ശ്വാസ തടസ്സവും അനുഭവപെട്ട് തുടങ്ങി. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രോഗിയെ മെഡിസിറ്റിയിൽ എത്തിക്കുകയും കാർഡിയോളജിസ്റ്റിനെ കാണുകയും ചെയ്തു. ഹൃദയ സംബന്ധമായ രോഗ പരിശോധനകൾക്കായി എക്കോകാർഡിയോഗ്രാം ചെയ്തപ്പോൾ ഇവരുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ Read More…

Pala News

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ ചെസ്റ്റ് പെയിൻ സെന്റർ

ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടി സുഖം പ്രാപിച്ചവരുടെ സംഗമവും അതിനൊപ്പം തന്നെ ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്ഘാടനവും ബഹു. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, ശ്രീ. വി. എൻ. വാസവൻ നിർവഹിച്ചു. രോഗം വന്നതിന് ശേഷം അതിന് ചികിത്സ തേടുന്നതിന് പകരം രോഗം വരാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടർമാർ നിർദേശിക്കുന്ന പോലെ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, ആവിശ്യത്തിന് വിശ്രമം എന്നിവ പാലിക്കേണ്ടത് Read More…

Pala News

പാലാ മാർ സ്ലീവാ മെഡിസിറ്റി നാലാം വർഷത്തിലേക്ക്

മാർ സ്ലീവാ മെഡിസിറ്റി പാലാ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ജനങ്ങൾക്ക് സഹായകമാകുന്ന വിവിധ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു കൊല്ലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും പ്രതീകമായ ലോഗോ ‘മാർ സ്ലീവാ മെഡിസിറ്റി പാലാ 4.0′ പ്രകാശനം ചെയ്തു. ചികിത്സ തേടി വരുന്നവർക്ക് പ്രഥമ പരിഗണന നൽകി ‘പേഷ്യന്റ് സെന്റെർഡ് കെയർ’ എന്ന ആശയത്തിൽ പ്രവർത്തിച്ച് ഏറ്റവും Read More…

Pala News

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ വൃക്ക രോഗ പരിശോധന ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്ക സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിശോധന ക്യാമ്പ് നടത്തുന്നു. നെഫ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17, 18 തിയതികളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്ന സൗജന്യ ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. പ്രമേഹം, രക്താദി സമ്മർദ്ദം, മൂത്രത്തിൽ പഴുപ്പ്, കാലിലെ നീര്, വൃക്കയിലെ കല്ല്, മൂത്രത്തിന് നിറവ്യത്യാസം, മൂത്രം പതയുന്നത്, കുടുംബത്തിൽ പാരമ്പര്യമായി വൃക്ക രോഗം ഉളളവർ എന്നിങ്ങനെ ഉള്ളവർക്ക് ഈ സൗജന്യ പരിശോധന ക്യാമ്പിൽ Read More…

Pala News

നടുവേദനയ്ക്കുള്ള നൂതന ശസ്ത്രക്രിയ രീതി ഒരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: അൻപത്തി അഞ്ച് വയസ്സ് പ്രായമുള്ള ഇടുക്കി സ്വദേശി ആയ സ്ത്രീക്ക് നട്ടെല്ലിന്റെ ഡിസ്ക് തകരാർ മൂലം ഉണ്ടായ വിട്ടു മാറാത്ത നടുവേദനയും കാലുകളിലേക്കുള്ള വേദനയും നൂതന ശസ്ത്രക്രിയ രീതിയിലൂടെ പൂർണ്ണമായി സുഖപ്പെടുത്തി. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരാണ് ജനറൽ അനസ്തേഷ്യ ഒഴിവാക്കിയുള്ള പെൽഡ് (പെർക്യുട്ടേനിയസ് എൻഡോസ്കോപ്പിക് ട്രാൻസ്ഫോറാമിനൽ ലംബാർ ഡിസെക്ടമി) എന്ന ചികിത്സാ രീതിയുടെ പ്രയോജനം രോഗിക്ക് നൽകിയത്. നട്ടെല്ലിലെ ഡിസ്ക് സംബന്ധമായ തകരാർ മൂലം ആണ് രോഗിക്ക് നടുവേദന തുടങ്ങിയത്. Read More…

Pala News

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം

പാലാ: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. സ്റ്റീഫൻ ദേവസ്സി നിർവഹിച്ചു. തുടർന്ന് അദ്ദേഹം നയിച്ച സംഗീത പരിപാടി ഏവർക്കും വേറിട്ട ഒരു അനുഭവം ആയിരുന്നു. ജന്മനായുള്ള ചിലതരം വൈകല്യങ്ങൾ, അപകടമോ മറ്റ് കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുറിപ്പാടുകൾ, കാൻസർ ബാധിതരിൽ ആവശ്യമായി വരാവുന്ന റീകൺസ്ട്രക്റ്റീവ് സർജറി, രൂപഭംഗി വർധിപ്പിക്കാനുള്ള ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടെ വളരെ വിപുലമായ Read More…

Pala News

മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ബെസ്ററ് ഹെൽത്ത്കെയർ ബ്രാൻഡ് അവാർഡ്

പ്രവർത്തന മികവിന്റെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് 2022-ലെ ഇക്കണോമിക് ടൈംസിന്റെ ബെസ്ററ് ഹെൽത്ത്കെയർ ബ്രാൻഡ് അവാർഡ് ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. മോണ്ട്കുമാർ പട്ടേലിൽ നിന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയൊടിക്കലും, എച്ച്.ആർ & ഐ.റ്റി ഡയറക്ടർ റെവ.ഡോ. ഇമ്മാനുവൽ പാറേക്കാട്ടും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം, ബ്രാൻഡ് എന്ന നിലയിൽ ആളുകൾക്ക് ഉള്ള വിശ്വാസ്യത, ചികിത്സക്ക് Read More…

Pala News

കുട്ടികൾക്കുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി പരിശോധന ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ : ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി പരിശോധന ക്യാമ്പ് ഈ മാസം 14 /07 /2022 (വ്യാഴം) ഉച്ചക്ക് 2 മണി മുതൽ 4.30 വരെ നടത്തപ്പെടുന്നു. കുട്ടികളിൽ പുറത്തേക്കു അധികമായി വളഞ്ഞ ചെവി ഉള്ളവർ, മുറിച്ചുണ്ട്, മുറിഅണ്ണാക്ക്, മൂക്കിന്റെ ആകൃതിയിൽ വ്യത്യാസം ഉള്ളവർ, കൈകളിലെയും കാലിലെയും വിരലുകൾക്ക് ജന്മനായുള്ള രൂപവ്യത്യാസം, മുറിവോ, പരുക്കോ, ശസ്ത്രക്രിയ മൂലം ഉണ്ടാകുന്ന Read More…

Pala News

വാർധക്യസഹജമായ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ്

പ്രായമായവരിൽ കാണപ്പെടുന്ന വാർധക്യസഹജമായ അസ്ഥി രോഗങ്ങൾ നിർണ്ണയിക്കുന്നതിനും അവയ്ക്ക് വേണ്ട കൃത്യമായ ചികിത്സ നിർദേശിക്കുന്നതിനുമായി ജൂലൈ 29, ബുധനാഴ്ച പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവർക്ക് ഈ പ്രത്യേക പരിശോധന സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. കാൽമുട്ട് വേദന, നടുവ് വേദന, ഇടുപ്പിനുള്ള വേദന, തോളെല്ല് വേദന എന്നിവ ഉള്ളവർക്ക് വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൽട്ടേഷൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഡോ.സജിത്ത് കുര്യൻ, ഡോ.റിക്കി രാജ് തോമസ് എന്നിവർ നേതൃത്വം നൽകുന്ന Read More…

Pala News

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായും, സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയും സംയുക്തമായി ഫ്ലാഷ് മോബ് ഉൾപ്പെടെ വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലാ, സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കൊട്ടാരമറ്റം ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് വൻ ജനശ്രദ്ധ ആകർഷിച്ചു. ഫ്ലാഷ് മോബിന് ശേഷം മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ശ്വാസകോശ വിദഗ്ധർ പൊതുജനങ്ങൾക്കായി പ്രത്യേകം ബോധവത്ക്കരണ സന്ദേശവും നൽകി. പുകവലിക്കുന്നവർ കൂടാതെ പുകയിലയുടെ പുക ശ്വസിക്കുന്നതും രോഗം വരുത്തിവയ്ക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ Read More…