Pala News

ജനറൽ ആശുപത്രി: പൊടിപറക്കില്ല, തട്ടി വീഴില്ല; ടൈലുകൾ പാകി മനോഹരമാക്കി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതികൾക്ക് പരിഹാരം കണ്ട് നഗരസഭ. ടാറിംഗും കോൺക്രീററിംഗും പൊളിഞ്ഞും മണ്ണും മിററലും ഇളകി ചിതറിക്കിടന്ന ആശുപത്രി കെട്ടിടത്തിൻ്റെ പരിസരങ്ങളും മുറ്റങ്ങൾ മുഴുവനും പേവിംഗ്‌ ടൈലുകൾ പാകി നഗരസഭ മനോഹരമാക്കി. മഴയത്ത് ചെളിയും വേനലിൽ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങൾ ഇൻ്റെർലോക്ക് ടൈലുകൾ വിരിച്ചതോടെ കുണ്ടും കുഴിയും മെറ്റൽ ചീളുകളും ഒഴിവായി പൊടിശല്യം പാടേ ഇല്ലാതായത് രോഗികൾക്കും എത്തിച്ചേരുന്ന വാഹനങ്ങൾക്കും സൗകര്യപ്രദമായി. ആശുപത്രി അധികൃതരുടേയും രോഗികളുടേയും നിരന്തര Read More…

Pala News

പാലാ കെ. എം. മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ വേൾഡ് ക്യാൻസർ ഡേ ദിനഘോഷം സംഘടിപ്പിച്ചു

പാലാ: കെ. എം. മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ലോക ക്യാൻസർ ദിനാചരണം നടത്തി. ഫെബ്രുവരി 4 ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച്, ഗവ. ജനറൽ ആശുപത്രി ഓങ്കോളജി യൂണിറ്റും, ബി. വി. എം. ഹോളി ക്രോസ്സ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും സംയുക്തമായി ക്യാൻസർ ബോധവത്കരണ പരിപാടികളും നടത്തി. പരിപാടികളുടെ ഭാഗമായി സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ ആശുപത്രി അങ്കണം, ഒ. പി. വെയ്റ്റിംഗ് ഏരിയ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടും ഓങ്കോളജി Read More…

Pala News

പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുന്നമെന്നാവശ്യപ്പെട്ടു ആരോഗ്യമന്ത്രി വീണാ ജോർജിന് മാണി സി കാപ്പൻ എം എൽ എ നിവേദനം നൽകി. ഇതോടൊപ്പം കാർഡിയോളജി വിഭാഗത്തിൽ സ്ഥിരം ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാർഡിയോളജി ഡോക്ടർ എത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡോക്ടറെ കാഞ്ഞിരപ്പള്ളിക്കു മാറ്റിയ ശേഷം സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും നിവേദനത്തിൽ വ്യക്തമാക്കി. ജനറൽ ആശുപത്രിയുടെ മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് Read More…

Pala News

പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; രോഗീ സൗഹൃദ സൗകര്യങ്ങൾ വർദ്ധിപ്പിക്കും, അധിക സൗകര്യങ്ങൾക്കായി 4 ലക്ഷം കൂടി അനുവദിച്ചു: ബൈജു കൊല്ലം പറമ്പിൽ

പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ അടുത്തിടെ ഉണ്ടായ വൻ വർദ്ധനവിനെ തുടർന്ന് രജിസ്ട്രേഷൻ, ഒ.പി വിഭാഗങ്ങളിൽ ഉണ്ടായതായ കാത്തിരിപ്പിന് പരിഹാരം കാണുവാൻ സത്വര നടപടികൾ ഉണ്ടാകുമെന്ന് ചെയർമാൻ്റെ ചുമതല വഹിക്കുന്ന സിജി പ്രസാദ് അറിയിച്ചു. ശരാശരി 1250 പേരാണ് ദിവസവും ഒ.പി യിൽ മാത്രമായി എത്തുന്നത്. കാഷ്വാലിറ്റിയിൽ വേറെയും ആളുകൾ എത്തുന്നു.ഇതാണ് നീണ്ട ക്യൂ ഉണ്ടാകുവാൻ ഇടയാക്കുന്നത്. ക്യാൻസർ വിഭാഗത്തിൽ മാത്രം 3500 പേർ ചികിത്സ തേടുന്നു.മുൻപ് നിർധന രോഗികൾ മാത്രം Read More…

Pala News

കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ക്രിസ്തുമസ് സമ്മാനമായി ടെലിവിഷൻ സെറ്റുകൾ നൽകി

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിൻ്റെ ആവശ്യപ്രകാശം പാലാ റോട്ടറി ക്ലബ്ബ് 2 ടെലിവിഷൻ സെറ്റുകൾ നൽകി. നിലവിൽ 25 ൽ പരം ഡയാലിസിസ് രോഗികൾകൾക്ക് ഇപ്പോൾ കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവർക്ക് ചികത്സാ സമയത്ത് മണിക്കൂറുകളോളംബഡിൽ തന്നെ ചില വഴിക്കേണ്ടതായി വരുന്നു. ഈ സമയത്ത് ടെലിവിഷൻ ഉണ്ടെങ്കിൽ രോഗികൾക്ക് സമയം തള്ളി നീക്കാനും മനസ്സിനെ Read More…

Pala News

കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ പുതിയ ക്യാഷ്വാലിറ്റിക്ക് മുൻവശം ഇൻ്റർലോക്കിംഗ്ടൈൽ പാകൽ തുടങ്ങി; 4.20 ലക്ഷം കൂടി ആശുപത്രിക്കായി അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ നഗരസഭ നടത്തുന്ന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികൾ തുടങ്ങി. കാഷ്വാലിറ്റി ബ്ലോക്കിലേക്കുള്ള വാഹന പ്രവേശനം സുഗമമാക്കുന്ന പ്രവർത്തികളിൽ ഇൻ്റർലോക്ക് ടൈൽസ് പാകലും കെട്ടിട സമുച്ചയത്തിൻ്റെമുൻഭാഗത്ത് അലൂമിനിയം മേൽക്കൂര നിർമ്മാണവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.30 ലക്ഷം രൂപയാണ് പ്രഥമഘട്ടത്തിൽ ഇതിനായി ചിലവഴിക്കുക. അത്യാഹിത വിഭാഗത്തിലേക്ക് ഉള്ള റോഡ് ഭാഗം മുഴുവനും ലാബ്,തീയേറ്റർ ബ്ലോക്കിലേക്കുള്ള വഴികളും പേവിംഗ് ടൈലുകൾ പാകി നവീകരിക്കും.ഇതോടൊപ്പം മോർച്ചറിക്കു മുൻഭാഗവും സിമൻ്റ് കട്ടകൾ പാകും. തീയേറ്റർ ബ്ലോക്കും പോസ്റ്റ് മാർട്ടം Read More…

Pala News

പാലാ ജനറൽ ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷം രൂപ കൂടി ലഭ്യമാക്കി; ഈവനിംഗ് ഒ.പിയ്ക്ക് നിർദ്ദേശം: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 ലക്ഷം രൂപ കൂടി ലഭ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര മാനേജിoഗ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. അത്യാഹിത വിഭാഗവും പരിസരവും പേവിംഗ് ടൈലുകൾ പാകി മനോഹരമാക്കും, കാഷ്വാലിറ്റി പ്രവേശന ഭാഗത്ത് വെയിലും മഴയും ഏൽക്കാത്ത വിധം അലൂമിനിയം റൂഫിംഗ് നടത്തും. ആശുപത്രി റോഡ് റീ ടാർ ചെയ്യുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു. തീയേറ്റർ ബ്ലോക്ക് പെയിൻ്റ് ചെയ്ത് നവീകരിക്കും. ഈ ജോലികൾക്ക് ടെൻഡർ Read More…

Pala News

പാലാ ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായി നടപടി ആരംഭിച്ചു; സഹായം ലഭ്യമാക്കും; കൂടുതൽ ഉപകരണങ്ങളും എത്തിക്കും: ജോസ് കെ മാണി

പാലാ: നിർധനരും സാധാരണക്കാരും ചികിത്സ തേടുന്ന കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രമായ പാലാ കെ.എം.മാണി മെമ്മോറിയൽ ഗവ.ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു. നിരവധി സ്പെഷ്യാലിററി വിഭാഗങ്ങൾ ഉള്ളതും നവീനമായതും പുതിയ ബഹുനില കെട്ടിട സമുച്ചയങ്ങൾ ഉള്ളതുമായ ഏക സർക്കാർ ആശുപത്രിയാണ് പാലാ ജനറൽ ആശുപത്രി . 341 കിടക്ക സൗകര്യമുള്ള ആശുപത്രിയിലെ ഗുണനിലവാരവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഉള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് Read More…

Pala News

ആരോഗ്യമേഖലയിൽ ജനറൽ ആശുപത്രികളിലും വൃക്കരോഗ ചികിത്സാ വിഭാഗം ആരംഭിക്കണം:
ജോസ് കെ മാണി

പാലാ: വർദ്ധിച്ചു വരുന്ന വൃക്ക രോഗികളുടെ ആവശ്യം പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വിദഗ്ദ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിലേക്കായി സർക്കാർ മേഖലയിൽ മെഡിക്കൽ കോളജിനു പുറമെ ജനറൽ ആശുപത്രികളിൽ കൂടി നെഫ്രോളജിസ്റ്റുകളെ കൂടി നിയമിച്ച് വൃക്കരോഗ ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പിനോട് ജോസ്.കെ.മാണി എം.പി. ആവശ്യപ്പെട്ടു. പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കെ.എം.മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഡയാലിസിസ് കിറ്റ് വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആശുപത്രി നെഫ്രോളജി വിഭാഗത്തിനും നൂറിൽ പരം Read More…

Pala News

വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റുകളുമായി കെ എം മാണി ഫൗണ്ടേഷൻ

പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾക്ക് കെ.എം.മാണി ഫൗണ്ടഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും.ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. നാളെ രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മണി എം.പി ഡയാലിസിസ് കിററുകൾ രോഗികൾക്ക് വിതരണം ചെയ്യും.100-ൽ പരം പേർക്കാണ് ആശ്വാസമായി കിററുകൾ ലഭ്യമാവുക.