പാലാ: പാലായിലെ സ്കൂൾ കോളേജുകളുടെ മുമ്പിലും നഗരത്തിലെ പ്രധാന റോഡുകളിലുമുളള സീബ്രാ ലൈനുകൾ സ്കൂൾ കോളേജുകൾ തുറന്ന സാഹചര്യത്തിൽ ഉടൻ പുനർ – നിർമ്മാണം നടത്തണമെന്ന് കേരള ജനപക്ഷം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഉടൻ നിർമ്മാണം നടത്തിയില്ലായെങ്കിൽ പാലാ പി ഡബ്ലു ഡി ഓഫീസിനുമുബിൽ ധർണ്ണ നടത്തുമെന്നും യോഗം മുന്നറിയിപ്പു നൽകി.
പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട ഉത്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ്, അഡ്വക്കേറ്റ് ജോർജുകുട്ടി കാക്കനാട്ട്,ഉമ്മച്ചൻ കൂറ്റനാൽ, പ്രഫസർ ജോസഫ് റ്റി ജോസ്, ശ്രീകുമാർ സൂര്യകിരൺ, ബൈജു മണ്ഡപത്തികുന്നേൽ, ജോയി പുളിക്കകുന്നേൽ ,ഇന്ദിര ശിവദാസ്, പോൾ ജോസഫ്,ജോണി വെള്ളാംപുരയിടം, ജോഷി തടിക്കപറബിൽ, സി കെ നസ്സീർ ജോസ് ഇളംതുരത്തിയിൽ ജോമോൻ ജോസഫ് അനിൽ ഇടപ്പാട്ട് വിൽഫ്രഡ് വില്ല്യം എന്നിവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19