കടനാട് സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
രാവിലെ പത്ത് മുപ്പതിന് കൊല്ലപ്പള്ളിയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്എ .എൻ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.
സഹകരണ സംഘം രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ വൻ അഴിമതി നടന്നിരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് ബിജെപി പ്രതിഷേധ യോഗങ്ങൾ നേരത്തെ സംഘടിപ്പിച്ചിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ബിജെപി- യുവമോർച്ച സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19