മുഖ്യമന്ത്രിക്ക് രാജിപേപ്പര്‍ വാങ്ങാന്‍ ഒരു രൂപ മണിയോര്‍ഡര്‍ അയച്ച് യുവമോര്‍ച്ച

സ്വർണ്ണക്കടത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിക്ക് രാജികത്ത് എഴുതാനുള്ള പേപ്പറിന്റെ വിലയായി 1 രൂപ യുവമോർച്ച പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണി ഓർഡർ അയച്ചു.

NIA യുടെ അന്വേഷണം ഓഫീസിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യനല്ല. അതിനാൽ എത്രയും വേഗം രാജിവച്ചു ഒഴിയണം എന്ന് യുവമോർച്ച മണ്ഡലം പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ഇത്രമേൽ കളങ്കപ്പെട്ട ഒരു ഭരണാധികാരി കേരള ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല എന്നും അതിനാൽ തന്നെ രാജിക്കത്തിനുള്ള പേപ്പറിന്റെ വിലപോലും പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ഉപയോഗിക്കുവാൻ പിണറായി വിജയന് യോഗ്യതയില്ലെന്നും ആയതിനാലാണ് രാജിക്കത്തിനുള്ള പേപ്പറിന്റെ വില യുവമോർച്ച പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിഓർഡർ ആയി അയക്കുവാൻ തീരുമാനിച്ചത് എന്നും
പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് യുവമോർച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ സി മോഹൻ പറഞ്ഞു.

യുവമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രസാദ് പനക്കൻ, കമ്മറ്റി അംഗം സന്ദീപ് കുമ്പുക്കാട്ടേതിൽ തുടങ്ങിയവർ പങ്കെടുത്തു.

join group new

Leave a Reply

%d bloggers like this: