കടനാട്: സിപിഎം ഭരിക്കുന്ന കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടത്തിയിരിക്കുന്ന കോടികളുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് യുവമോര്‍ച്ച കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സനീഷ് വീ കെ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഭൂമിയുടെ മതിപ്പു വില കണക്കാക്കാതെയും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒരു ഭൂമിതന്നെ മറ്റു പലര്‍ക്കുമായി വായ്പ അനുവദിക്കുന്നതിന് ഈട് നല്‍കുകയും ചെയ്ത കടനാട് സര്‍വ്വീസ് സഹകരണ ബാങ്ക് നിലവിലെ സഹകാരികളെയും അവരുടെ നിക്ഷേപങ്ങളെയും കൊള്ള ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം ഭീതിപെടുത്തുന്നതാണെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
സിപിഎം ഭരിക്കുന്ന ബാങ്കിലെ ഗുരുതരമായ അഴിമതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ വീട്ടിലേക്ക് സമരം മാറ്റേണ്ടി വരുമെന്നും അത് സംസ്ഥാന തലത്തില്‍ നടത്തപ്പെടുന്ന സമരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീകരണ പ്രവര്‍ത്തനങ്ങളിലും ഫര്‍ണിച്ചര്‍ വാങ്ങിയതിലുമടക്കം ഉണ്ടായ അഴിമതിപോലും സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപെടുത്തിയിട്ടുണ്ട് എന്നത് ബാങ്ക് ഭരണസമിതിയെ സംബന്ധിച്ച് അപമാനകരമാണെന്ന് യോഗത്തില്‍ സംസാരിച്ച നിയുക്ത ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ലിജിന്‍ ലാല്‍ അഭിപ്രായപ്പെട്ടു.
കടനാട് പഞ്ചായത്തിലെ അഭ്യസ്തവിദ്യരും സാധാരണക്കാരുമായ യുവജനങ്ങളെ ലഹരി ഒഴുക്കി സിപിഎം പാര്‍ട്ടി പരുപാടികളില്‍ പങ്കെടുപ്പിക്കുമ്പോള്‍ ലോക്കല്‍ ഏരിയ കമ്മിറ്റി സെക്രട്ടറി മാരുടെയും നേതാക്കളുടെയും കുടുംബാംഗങ്ങള്‍ക്കു മാത്രം ജോലി നല്‍കുന്ന ഒരു പാര്‍ട്ടി സ്ഥാപനമായി ബാങ്കിനെ മാറ്റി നിക്ഷേപകരെയും ജനങ്ങളെയും വഞ്ചിക്കുന്ന സമീപനമാണ് ഭരണ സമിതിയുടേതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി അഭിപ്രായപ്പെട്ടു.
ബിജെപി പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ തുടര്‍സമരങ്ങള്‍ ഉണ്ടാകുമെന്നും ശക്തമായ നിയമ പോരാട്ടങ്ങള്‍ ഉണ്ടാകുമെന്നും യോഗത്തില്‍ സംസാരിച്ച മുത്തോലി പഞ്ചായത്ത് പ്രസിഡന്റും ബിജെപി പാലാ നിയോജക മണ്ഡലം അധ്യക്ഷനുമായ രഞ്ജിത്ത് ജീ മീനാഭവന്‍ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ മോര്‍ച്ച ദേശീയകൗണ്‍സില്‍ അംഗം സുമിത് ജോര്‍ജ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശേരി, യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് നെല്ലിക്കന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍, ജന സെക്രട്ടറി സാം കുമാര്‍, യുവമോര്‍ച്ച മണ്ഡലം നേതാക്കളായ പ്രസാദ് പനയ്ക്കന്‍, ഉണ്ണികൃഷ്ണന്‍, രാഹുല്‍, അനന്ദു, പഞ്ചായത്ത് ഭാരവാഹികളായ അനീഷ് കൊല്ലപ്പള്ളി, അജയ് ഐങ്കൊമ്പ്, സനീഷ് പാറയില്‍, വിഷ്ണു എ.ജി, അഖില്‍ ഐങ്കൊമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19