യുവമോര്‍ച്ചയുടെ എംജി യൂണിവേഴ്‌സിറ്റി മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാലിനു ഗുരുതര പരിക്ക്

കോട്ടയം: മൂവായിരത്തോളം വരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ എംജി യൂണിവേഴ്സിറ്റിക്ക് മുന്‍പില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാലിനു ഗുരുതര പരിക്കേറ്റു. യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി സര്‍വകലാശാലകളിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Advertisements

പിഎസ്‌സിയെ നോക്കുകുത്തി ആക്കി ഇടതുപക്ഷം ഭരിക്കുമ്പോള്‍ കാണിക്കുന്ന അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് എതിരെ ശക്തമായ സമരപരിപാടികളാണ് യുവമോര്‍ച്ച സംസ്ഥാനമെമ്പാടും നടത്തുന്നത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീളാ ദേവി മാര്‍ച്ച് ഉദ്ഘടനം ചെയ്തു. യുവമോര്‍ച്ച കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരില്‍ അദ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ ഹരീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ നിധീഷ്, ബിനു കോട്ടയം, അരവിന്ദ് ശങ്കര്‍, വൈക്കം ശ്യാം, പ്രമോദ് സോമന്‍, ശ്രീകുമാര്‍ എം.കെ, ഹരി നിര്‍വിളാകം, തുടങ്ങി അന്‍പതിലേറെ യുവമോര്‍ച്ച പ്രവര്‍ത്തകരും പങ്കെടുത്തു.

You May Also Like

Leave a Reply