ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് യുവമോർച്ച കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാമരിയൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് പ്രവർത്തകർ രക്തദാനം നടത്തി കടനാട് പഞ്ചായത്ത് യുവമോർച്ചയും ബിജെപിയും പതിനേഴാം തിയതിമുതൽ നടത്തിവരുന്ന നിരവധി സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാനം സംഘടിപ്പിച്ചത്.
ഇതിനോടകം നീലൂർ മറ്റത്തിപ്പാറ മെരിലാന്റ് കൊടുംമ്പിടി ഭാഗങ്ങളിൽ നിരവധി ശുചീകരണ പ്രവർത്തനങ്ങളും നിരവധി വീടുകളിൽ പച്ചക്കറി വിത്തുകളുടെ വിതരണവും കോവിഡ് പ്രധിരോധ ഹോമിയോ മരുന്നുകളുടെ വിതരണവും സേവാഭാരതി കടനാട് പഞ്ചായത്തിന്റെയും സഹകരണത്തിൽ നൂറ്കണക്കിന് കോവിഡ് രോഗികൾക്ക് ക്വാറന്റൈൻ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഒരുക്കിയിരുന്നു.
നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്ന്യം അടക്കമുള്ള ആവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്നതിലും ബിജെപി യുവമോർച്ച സേവാഭാരതി പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു.
യുവമോർച്ച കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സനീഷ് VK യുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നിരവധിപേർ രക്തദാനം നടത്തി.
യുവമോർച്ച പാലാ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ സുധീഷ് നെല്ലിക്കൻ ഉദ്ഘാടനം ചെയ്‌ത സേവന പരുപാടിയിൽ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ സാം കുമാർ കൊല്ലപ്പള്ളി യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി മാരായ ശ്രീ അജയ് ഐങ്കൊമ്പ് ശ്രീ അനീഷ് കൊല്ലപ്പള്ളി യുവമോർച്ച മുൻ അധ്യക്ഷൻ ശ്രീ വിഷ്ണു അറയ്ക്കൻ നീലൂർ തുടങ്ങിയവർ പങ്കെടുത്തു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19