kottayam

കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ‘യുവ ഉത്സവ് 2022’ സംഘടിപ്പിക്കുന്നു

കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘യുവ ഉത്സവ് 2022’ സംഘടിപ്പിക്കുന്നു. ദേശീയ സംസ്ഥാനതല പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലാതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.

സെപ്റ്റംബറിൽ നടത്തുന്ന പരിപാടിയിൽ കവിതാ രചന, പെയിന്റിങ്, മൊബൈൽ ഫോട്ടോഗ്രാഫി, കലാമേള, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരവും യുവസംവാദവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പതിനഞ്ചിനും 29 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സംസ്ഥാന – ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരവും ലഭിക്കും.

വിശദവിവരത്തിന് ഫോൺ: 0481 2565335/7561806313

Leave a Reply

Your email address will not be published.