General News

അഗ്നിപഥ് പദ്ധതിക്കെതിരെ അനാവശ്യവിവാദം, ജോലിസമയത്ത് സമരം ചെയ്ത എംജി ജീവനക്കാരെ പുറത്താക്കുക, യുവമോര്‍ച്ച

എംജി യൂണിവേഴ്സിറ്റിയില്‍ ജോലിസമയത്ത് പ്രതിഷേധസമരം നടത്തിയ ജീവനക്കാരെ പുറത്താക്കും വരെ സമരം നടത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു വഞ്ചിമല പറഞ്ഞു

.കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ജീവനക്കാര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കരുത് എന്ന നിയമം നില നില്‍ക്കെ ജോലിസമയത്ത് സമരം ചെയ്ത ജീവനക്കാരെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യത്തിൽ യുവാക്കൾക്ക് അവസരം നൽകുന്ന അഭിമാന പദ്ധതിയെ പരസ്യമായി വെല്ലുവിളിച്ച് സർവകലാശാല ആസ്ഥാനം കേന്ദ്രസർക്കാർ വിരുദ്ധ സമര വീഥിയാക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവമോർച്ച കോട്ടയം ജില്ല അധ്യക്ഷൻ അശ്വന്ത് മാമലശ്ശേരി ധർണ്ണ സമരത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്യാം കുമാർ, ജില്ലാ സെക്രട്ടറി വിനോദ് ജില്ലാ ഭാരവാഹികൾ ആയിട്ടുള്ള അനീഷ്, പത്മകുമാർ, സൂരജ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.