തലനാട് : യൂത്ത്ഫ്രണ്ട് എം തലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തലനാട് മണ്ഡലം നേതൃയോഗം ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത്ഫ്രണ്ട് എം ന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് മായ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘടാനം ചെയ്തു.
യൂത്ത്ഫ്രണ്ട് എം ന്റെ മണ്ഡലത്തിൽ ഉടനീളംഉള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപെടുത്തുന്നതിനും പുതിയ അംഗങ്ങളെ പാർട്ടിലേക്ക് ചേർക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും യോഗം ചർച്ചചെയ്തു.
യൂത്ത്ഫ്രണ്ട് എം ന്റെ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത്ഫ്രണ്ട് എം ന്റെ തലനാട് മണ്ഡലം പ്രസിഡന്റ് ടോമിൻ നെല്ലുവേലിൽ സ്വാഗതം പറഞ്ഞു.
കേരള കോൺഗ്രസ്സ് എം ന്റെ തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ, യൂത്ത് ഫ്രണ്ട് എം ന്റെ സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജു ഇളംതുരുത്തിയിൽ, സണ്ണി വടക്കേമുളഞ്ജനാൽ, ഔസേപച്ചൻ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.
സുനിൽ കിഴക്കേടത്ത്,ജഗന്നാഥൻ,നിതിൻ മാത്യു, ജിൻസൺ, റോജോ, പ്രിൻസ് തേനാംമാക്കൽ തുടങ്ങിയവർ കമ്മിറ്റിക്ക് നേതൃത്വം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19