cherpunkal

യൂത്ത് ഫെസ്റ്റ് സമ്മർ ക്യാമ്പ് ചേർപ്പുങ്കൽ ബി വി എം കോളജിൽ

പ്ലസ് ടു പഠനത്തിനുശേഷം റിസൾട്ട് കാത്തിരിക്കുന്ന കുട്ടികൾക്ക് വ്യക്തമായ ദിശാബോധത്തോടെ തുടർപഠനം നടത്തുന്നതിന് സഹായകമാകുന്ന ദ്വിദിന ക്യാമ്പ് ചേർപ്പുങ്കൽ ബി വി എം കോളജിൽ ഏപ്രിൽ മാസം 17 & 18 തിയതികളിൽ നടത്തപ്പെടുന്നു.

രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ താഴെപ്പറയുന്നവയാണ്:

Aptitude Test & Analysis (അഭിരുചി പരിശോധന): വിവിധ പരീക്ഷകളിലൂടെ കുട്ടികളുടെ താത്പര്യങ്ങളും കഴിവുകളും കണ്ടെത്തുന്നു. പ്രാഗത്ഭ്യം തെളിയിക്കാവുന്ന മേഖലകളിലേയ്ക്ക് ചുവടു വയ്ക്കുന്നതിനു സഹായിക്കുന്നു.

Higher education & Career Guidance : ജോലിസാധ്യതയുള്ള വിവിധ കോഴ്‌സുകളും പ്രോഗ്രാമുകളും അതിലൂടെ ലഭിക്കുന്ന തൊഴിലുകളും,(സ്വദേശത്തും വിദേശത്തുമുള്ളവ) പരിചയപ്പെടുത്തുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അതിൻറെ ശ്രേണിയിൽ പരിചയപ്പെടുത്തുന്നു.

Personality & Skill development: എങ്ങനെ നന്നായി പഠിക്കാം – നോട്ട് എടുക്കാം – പരീക്ഷകളെ അഭിമുഖീകരിക്കാം എന്നത് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നു. ശ്രദ്ധ ലഭിക്കുന്നതിനും മാനസിക, ശാരീരിക ആരോഗ്യം പരിപാലിക്കുന്നതിനുംവേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുന്നു. വ്യക്തിപരമായ ശുചിത്വം, സുരക്ഷിതത്വം എന്നിവയെ സംബന്ധിക്കുന്ന ക്ലാസ്സുകൾ നല്കുന്നു.

Tech & Trends: നവീന സാങ്കേതിക വിദ്യകൾ – അതിൻറെ ഉപയോഗം പഠനമേഖലയിൽ പരിചയപ്പെടുത്തുന്നു. ഐടി താത്പര്യങ്ങളുള്ളവരെ കണ്ടെത്താനുള്ള പ്രത്യേക പ്രോഗ്രാമുകൾ നടത്തുന്നു.

Pro Media: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മീഡിയയുടെ പഠന – ജോലി സാധ്യതകൾ വീഡിയോ ഓഡിയോ സ്റ്റുഡിയോകളും തിയേറ്ററുകളും സന്ദർശിച്ചു മനസ്സിലാക്കുന്നതിനുള്ള അവസരം.

https://surveyheart.com/form/6434fc0d3444cb080e8d1711

Leave a Reply

Your email address will not be published.