General News

വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ യുവജന ശാക്തീകരണ പരിപാടി നടത്തി

വെച്ചൂച്ചിറ : ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പാലാ, വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് പ്ലേസ്മെന്റ് സെല്ലുമായി ചേർന്ന് അവസാന വർഷ വിദ്യാർത്ഥികൾക്കായി ‘കരിയർ മോട്ടിവേഷൻ’ എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ റീനു ബി ജോസ് അധ്യക്ഷ ആയ പ്രോഗ്രാം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ടി കെ ജെയിംസ് ഉദഘാടനം ചെയ്തു. ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി s. രമാദേവി, ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് മേധാവി അനിൽകുമാർ എം ജി, ബയോമെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവി ഡോ. ആശ എൻ ഡി എന്നിവർ സംസാരിച്ചു.

മോട്ടിവേഷണൽ ട്രെയിനർമാരായ എ പി തോമസ്, അനി തോമസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. 200 ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published.