തെള്ളകം ബൈക്ക് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: തെള്ളകം മാതാ ആശുപത്രിയുടെ മുന്നില്‍ റോഡിലെ വെള്ളക്കെട്ടിലെ കുഴിയില്‍ വീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പത്തനംതിട്ട ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ തൃശൂര്‍ ചെങ്ങള്ളൂര്‍ കുരിശേരി വീട്ടില്‍ ഷോബിന്‍ ജെയിംസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.40 ന് തെള്ളകത്തുണ്ടായ അപകടത്തിലാണ് ഷോബിന് പരിക്കേറ്റത്.

വെള്ളക്കെട്ടിലെ കുഴിയില്‍ വീണു മറിഞ്ഞ ബൈക്കില്‍ നിന്നു തെറിച്ചുവീണ ഷോബിന്റെ തലയില്‍ കൂടെ എതിര്‍ദിശയില്‍ നിന്നു വന്ന എയിസ് ലോറി കയറിയിറങ്ങുകയായിരുന്നു.

വീഴ്ചയില്‍ തലയില്‍ നിന്നു ഹെല്‍മെറ്റ് തെറിച്ചു പോയി ഗുരുതരമായി പരിക്കേറ്റ ഷോബിനെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

join group new

You May Also Like

Leave a Reply