ഈരാറ്റുപേട്ട ടൗണില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ഈരാറ്റുപേട്ട: ടൗണിലുണ്ടായ വാഹന അപകടത്തില്‍ യുവാവ് മരിച്ചു. തീക്കോയി പുതനപ്രകുന്നേല്‍ ബേബിയുടെ മകന്‍ എബിന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. എബിന്‍ ഓടിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അരുവിത്തുറ ഭാഗത്തു നിന്നും വരികയായിരുന്നു എബിന്‍. അല്‍ മദീന ഹോട്ടലിനു മുന്നിലായാണ് അപകടം നടന്നത്.

ഉടന്‍ തന്നെ പിഎംസി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് രാവിലെ പൂര്‍ത്തിയാക്കി.

Leave a Reply

%d bloggers like this: