ഇടതു സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ്

തലപ്പലം: ഇടതു സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ, ഒമ്പതു ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘രോഷാഗ്‌നി’ പന്തം കൊളുത്തി പ്രകടനം നടത്തി.

പ്ലാശ്‌നാല്‍ ടൗണില്‍ വച്ചു നടത്തിയ പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫല്‍ സി. എച്ച് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. സജി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ പ്രേംജി, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. അജയ് കൃഷ്ണന്‍, ജിതിന്‍, ആദര്‍ശ് കുമ്മുങ്കല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

You May Also Like

Leave a Reply