മധ്യതിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരചരിത്രം അറിയാത്ത മുനിസിപ്പല്‍ ചെയര്‍മാന് ചരിത്രഗ്രന്ഥം കൈമാറും: യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ: മധ്യതിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും, പാരമ്പര്യവും അറിയാത്തതു കൊണ്ടാണ് പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മാരകം കംഫര്‍ട്ട് സ്റ്റേഷന്റെ ബോര്‍ഡ് സ്ഥാപിക്കുവാന്‍ ഉള്ള സ്ഥലമായി കണ്ടത്.

അറിവില്ലായ്മ ഒരു തെറ്റല്ല. അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള മഹാമനസ്‌കത മുനിസിപ്പല്‍ ചെയര്‍മാന്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

Advertisements

അതിന് അദ്ദേഹത്തിന് സഹായകമാകുന്ന വിധത്തില്‍ ശ്രീ കെഎം ചുമ്മാര്‍ രചിച്ച മധ്യതിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രം ഉള്‍ക്കൊള്ളുന്ന ‘ജനാധിപത്യം തിരുവിതാംകൂറില്‍’ എന്ന പുസ്തകം കൈമാറുവാന്‍ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

അദ്ദേഹത്തിനു കൂടി സൗകര്യപ്രദമായ സമയത്ത് ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി സംഘം ചെയര്‍മാനെ നേരില്‍ സന്ദര്‍ശിച്ച് ഗ്രന്ഥം കൈമാറും.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ തോമസുകുട്ടി മുക്കാല, റോബിന്‍ ഊടുപുഴ, പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ചെയര്‍മാന് ഗ്രന്ഥം കൈമാറുക എന്ന് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് അറിയിച്ചു.

You May Also Like

Leave a Reply