Moonnilavu News

യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പഠനോപകരണങ്ങളുടെ രണ്ടാംഘട്ട വിതരണം നടന്നു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള രണ്ടാംഘട്ട പഠനോപകരണങ്ങളുടെ വിതരണം മേച്ചാൽ യൂത്ത് കോൺഗ്രസ് യൂണിറ്റിൻ്റെ അഭ്യമുഖ്യത്തിൽ മേച്ചാൽ സി.എം.എസ്.എൽ പി സ്കൂൾ, ഗവൺമെൻറ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നടന്നു.

യൂത്ത് കോൺഗ്രസ് മേച്ചാൽ യൂണിറ്റ് പ്രസിഡൻറ് ശ്രീ.ജോസഫ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻറ് ശ്രീ.സ്റ്റാൻലി മാണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈസ്റ്റ് കേരള ഡയോസിസ് മുൻ ബിഷപ്പ് റൈറ്റ് റവ ഡോക്ടർ കെ ജി ഡാനിയേൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു.

മേച്ചാൽ വാർഡ് മെമ്പർ ശ്രീ.പി എൽ ജോസഫ് ,കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ.വി.എസ് ജോർജ്, യുപി സ്കൂൾ എച്ച്.എം റാണി ജോസ്, എൽ പി സ്കൂൾ എച്ച്.എം മിനി പി ജേക്കബ് എന്നിവർ ആശംസ അറിയിച്ചു.

യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബെല്ലി ജോൺസൺ,സുമിത്ത് സാം എന്നിവരും, മേച്ചാൽ വാളകം എന്നിവിടങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു. മേച്ചാൽ യൂത്ത് കോൺഗ്രസ് യൂണിറ്റിലെ വൈസ് പ്രസിഡൻറ് മിസ്റ്റർ. പോൾസൺ എസക്കിയേൽ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.