രണ്ടാംഘട്ട ഓണ്‍ലൈന്‍ പഠനോപകരണ വിതരണം നടത്തി യൂത്ത് ഫ്രണ്ട് (എം) രാമപുരം മണ്ഡലം കമ്മിറ്റി

രാമപുരം: യൂത്ത് ഫ്രണ്ട് (എം) രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ പഠനോപകാരണങ്ങളുടെ വിതരണം നടന്നു. പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ. ജോസ് കെ മാണി എംപി വെള്ളിലാപ്പിള്ളി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് സ്‌നേഹസമ്മാനമായി ടെലിവിഷനും മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കി.

യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ സുജയിന്‍ ആര്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അതോടൊപ്പം തന്നെ സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട എംപി നേരില്‍ കണ്ട് വിലയിരുത്തി.

രാമപുരം പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കമ്പകത്തിങ്കല്‍, പാര്‍ട്ടി നിയോജകമണ്ഡലം സെക്രട്ടറി സണ്ണി പോരുന്നക്കോട്ട്, പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം ബെന്നി ആനത്താറയില്‍, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ഷിന്റോ മുടയാരത്ത്, അമൃതു പാറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

join group new

Leave a Reply

%d bloggers like this: