Erattupetta News

എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് യുവജനക്യാമ്പ്

എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് സംഘടിപ്പിക്കുന്ന Amoris Laetitia Spe Salvi 2K23 ‘പ്രത്യാശയിലാണ് രക്ഷ’ എന്ന യുവജനക്യാമ്പ് പാലാ രൂപതയിലെ മുഴുവൻ യുവജനങ്ങൾക്കായി നടത്തപ്പെടുന്നു. മെയ് മാസം 24,25,26 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.15 നും 30 നും ഇടയിൽ പ്രായമുള്ള പാലാ രൂപതയിലെ എല്ലാ യുവജനങ്ങൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.

പ്രഗൽഭരായ മോട്ടിവേഷണൽ സ്പീക്കേഴ്സ് ആണ് വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ്സുകൾ നയിക്കുന്നത്. ആരാധന, വി. കുർബാന, ചർച്ചകൾ, ക്യാമ്പ്ഫയർ, ഡിജെ എന്നിവ നടത്തപ്പെടും. 23 ന് വൈകുന്നേരം ആരംഭിച്ച് 26 ന് ഉച്ചയോടുകൂടി ക്യാമ്പ് സമാപിക്കുന്നതാണ്.

പ്രസ്തുത ക്യാമ്പിൽ മുൻ രൂപതാധ്യക്ഷൻ മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ സാന്നിധ്യവും ഉണ്ടാകും. 25 -ആം തീയതി ‘ചങ്കാണ് എന്റെ ഈശോ’ എന്ന ഗാനം പാടി വൈറൽ ആയ ഫാ.വിപിൻ കുരിശുതറ സി.എം.ഐ അച്ചൻ യുവജനങ്ങളുമായി ഇന്ററാക്റ്റീവ് സെഷനിൽ ഏർപ്പെടുന്നു.

എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, എസ് എം വൈ എം ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ. സാം സണ്ണി, എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ആഗസ്റ്റിൻ പാലായ്ക്കാപറമ്പിൽ എന്നിവരും പാലാ രൂപതയിലെ എസ് എം വൈ എം 2021,2022,2023 രൂപതസമിതി അംഗങ്ങളും പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published.