1.100 കിലോ ഗഞ്ചാവുമായി യുവാവ് പിടിയില്‍; സുഹൃത്ത് ഓടി രക്ഷപെട്ടു, പിടിയിലായത് വാഹന പരിശോധനയ്ക്കിടെ

എരുമേലി: 1.100 കിലോഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയില്‍. ശനിയാഴ്ച വൈകുന്നേരം നാലു മണി സമയത്ത് പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയുമായി ചേര്‍ന്നു എരുമേലി ഭാഗത്ത് എരുമേലി- കുറുവാമൊഴി റോഡില്‍ ഓരുങ്കള്‍ പാലത്തിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് യുവാവ് പിടിയിലായത്.

വാഹനപരിശോധനയില്‍ 1.100 കിലോഗ്രാം ഗഞ്ചാവു യുവാവു വന്ന KL-34-E-4363 ഡിയോ സ്‌കൂട്ടറില്‍ നിന്നു കണ്ടെടുത്തു. ഗഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് എരുമേലി വഴക്ക്‌നാട് സ്വദേശി പനച്ചിയില്‍ ഫിറോസ് ഫൈസല്‍ (22), എരുമേലി കെ കനകപ്പാലം സ്വദേശി നെല്ലിക്കശ്ശേരി ജിബിന്‍ ബിജു എന്നിവരെ പ്രതിചേര്‍ത്തു കേസെടുത്തു.

Advertisements

ഒന്നാം പ്രതിയെ സ്ഥലത്തുവച്ച് നിയമാനുസൃതം അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സ്ഥലത്തുനിന്ന് ഓടിപോയതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്ക് ഗഞ്ചാവ് വില്‍പ്പനക്കായി എത്തിച്ച റാന്നി കൊല്ലമുള വെണ്‍കുറിഞ്ഞികര സ്വദേശി വെള്ളാപ്പള്ളി ടോണി തോമസിനെ മൂന്നാം പ്രതിസ്ഥാനത്തു ചേര്‍ത്ത് കേസെടുത്തു.

പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും ഒരു മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. പ്രതിയെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ജെയ്‌സണ്‍ ജേക്കബ്, വിനോദ് വി ആര്‍, വി റ്റി അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീലേഷ്, നിമേഷ്, നിയാസ്, അഫ്‌സല്‍ കരീം, ആനന്ദ് ബാബു ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply