Pala News

വടകരയില്‍ ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് യുവവൈദികന്‍ മരിച്ചു; അപകടം പാലായില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്നതിനിടെ

തലശേരി: വടകരയില്‍ ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് യുവവൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്.

അപകടത്തില്‍ ഫാ. ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പാലയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published.