accident

തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ ഹൈദരാബാദ് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

തീക്കോയി: മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ഐഐഐ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിലെ മൂന്ന് പേര്‍ കയത്തില്‍ പെടുകയായിരുന്നു. നിര്‍മല്‍ കുമാര്‍ മുങ്ങി പോവുകയായിരുന്നു.

പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ വക വയ്ക്കാതെയാണ് വിനോദ യാത്ര സംഘങ്ങളിൽപെട്ടവർ ഇവിടെ അപകടത്തിൽ പെടുന്നത്. കടുത്ത തണുപ്പിൽ പലർക്കും കോച്ചിവലിവ് ഉണ്ടാകുകയും മുങ്ങുതാഴുകയുമാണ് ചെയ്യുന്നത്. ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം പ്രവർത്തകരാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published.