രാമപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാമപുരം മാർ അഗസ്തീനോസ് കോളേജിൽ എൻ. എസ്. എസ്. യൂണിറ്റിന്റെയും, യോഗക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. നിത്യജീവിതത്തിൽ യോഗപരിശീലനത്തിന്റെ പ്രാധാന്യവും, ആവശ്യകതയും എന്നവിഷയത്തിൽ പ്രൊഫ. അഭിലാഷ് വി . സെമിനാർ നയിക്കുകയും, പരിശീലനം നടത്തുകയും ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് യോഗാദിനാചരണം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേരിൽ, യോഗ ക്ലബ് കോർഡിനേറ്റർ അൽഫോൻസാ ജോർജ്, എൻ എസ് എസ് കോർഡിനേറ്റർ ജോബിൻ പി. മാത്യു, ഐ. ക്യൂ എ. സി. കോർഡിനേറ്റർ സുനിൽ കെ. ജോസഫ്, ഡോ . സജേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.