ഈരാറ്റുപേട്ട: ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ ഉണ്ടായ ജില്ലയിലെ പ്രദേശങ്ങള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഫാദര്‍ ജോസഫ് കൂനാനിക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിജോയ് ജോസ്, ആന്‍സി അഗസ്റ്റിന്‍, മായ ജയേഷ്, മുന്‍ പ്രസിഡന്റ് അയിഷ ഉസ്മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന എം. എല്‍. എ.യുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സന്നദ്ധത അറിയിച്ചു.
അര്‍ഹരായ മററ് രണ്ട് കുടുംബത്തിന് കടപ്ലാമറ്റം പഞ്ചായത്തിലെ ഗ്രീന്‍ ഗ്ലോബല്‍ വില്ലേജില്‍ വീടുകള്‍ നല്‍കാനും കുട്ടികളുടെ പഠനോപകരണങ്ങള്‍ വാങ്ങിക്കുന്നതില്‍ സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, തിരുക്കൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് പി.എസ്. ശ്രീധരന്‍, പാലാ ചാപ്റ്റര്‍ പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19