മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലോക ഹൃദയ ദിനം ആചരിച്ചു

ലോക ഹൃദയ ദിനമായ സെപ്തംബർ 29 ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ ദിനമായി ആചരിച്ചു. കാർഡിയോളജി വിഭാഗം ഹോസ്പിറ്റലിന്റെ ഹൃദയം ആണെന്നും അവർ ഒരു ഹൃദയം പോലെ കൂട്ടായ പരിശ്രമമാണ് നടത്തുന്നത് എന്നും ഏത് സമയത്തും അവരുടെ സേവനം ലഭ്യമാണെന്നും ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.

ലോക ഹൃദയ ദിന ആഘോഷ0 മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ തിരി തെളിയിച്ചു ഉത്‌ഘാടനം ചെയ്തു.

മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, കാർഡിയോളജി വിഭാഗം കൺസൾറ്റന്റ്മാരായ ആയ ഡോ.ബിബി ചാക്കോ, ഡോ. സന്ദീപ് ആർ, ഡോ. രാജീവ് അബ്രഹാം, കാർഡിയോ തൊറാസിക് & വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾറ്റന്റ് ഡോ. കൃഷ്‌ണൻ ചന്ദ്രശേഖരൻ, കാർഡിയാക് അനസ്‌തേഷ്യ സീനിയർ കൺസൾറ്റന്റ് ഡോ. നിതീഷ് പി എൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആശുപത്രി തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ 200 ഓളം ഹൃദയ ശസ്ത്രക്രിയകൾ, 500 ഓളം ആൻജിയോഗ്രാമുകൾ 250 ൽ പരം ആൻജിയോപ്ലാസ്റ്റികൾ എന്നിവ പൂർത്തിയാക്കി കഴിഞ്ഞു.

വിദഗ്‌ധരായ കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജൻ, കാർഡിയാക് അനസ്തറ്റിസ്റ്റ് എന്നിവരുടെ സേവനം മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാണ്.അത്യാധുനിക നിലവാരമുള്ള കാത് ലാബ്, കാർഡിയാക് തിയേറ്റർ, കാർഡിയാക് ഹെൽത്ത് ചെക്ക് അപ്പ് പാക്കേജുകൾ തുടങ്ങിയവ മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രതേൃകതയാണ്.

100 ശതമാനം സംരക്ഷണം നമ്മൾ നമ്മുടെ ഹൃദയത്തിനു നൽകണമെന്നും അതിനായി മാർ സ്ലീവാ മെഡിസിറ്റി കൂടെ ഉണ്ടാകുമെന്നും ഉറപ്പു നൽകുന്നതിന്റെ പ്രതീകമായി 100 ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിട്ട് ഹൃദയ ദിനം കൂടുതൽ നിറമുള്ളതാക്കി മാറ്റി.

ചലച്ചിത്ര രംഗത്തെ പ്രമുഖരായ മിയാ ജോർജ്, ജൂഡ് ആന്റണി തുടങ്ങിയവർ മാർ സ്ലീവാ മെഡിസിറ്റിയിലെ കാർഡിയോളജി വിഭാഗത്തിനു ഓൺലൈനായി ഹൃദയ ദിന ആശംസകൾ നേർന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: