പാലാ: പാലായില്‍ LED ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫൈനല്‍ മത്സരം പ്രദർശിപ്പിച്ചു. ശീതീകരിച്ച മുൻസിപ്പൽ പാലാ ടൗൺ ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, യൂത്ത് വിംഗ് പാലാ യൂണിറ്റും പാലാ നഗരസഭയും സംയുക്തമായിലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

ലോകകപ്പ് ബിഗ് സ്ക്രീൻ സൗജന്യ പ്രദർശനത്തിന് നിർദ്ധേശം നൽകിയത് ശ്രീ.ജോസ് K മാണി MP യാണ് പാലാ നഗരസഭ ചെയർമാൻ ശ്രീ. ആൻ്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികൾ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ വക്കച്ചൻ മറ്റത്തിൽ Ex MP സ്പോൺസർമാർക്ക് ഉപഹാരം നൽകി ആദരിച്ചു.
യൂത്ത് വിഗ് പ്രസിഡൻ്റ് ആൻ്റണി അഗസ്റ്റിൻ കുറ്റിയാങ്കൽ, സെക്രട്ടറി ശ്രീ.ജോൺ ദർശന ഒപ്റ്റിക്കൽസ്, ട്രഷറർ ശ്രീ.എബി സൺ ജോസ്,പ്രാഗ്രം കോഡിനേറ്റർ ശ്രീ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് ടൗൺ ഹാളിൽ എത്തിയത്. 10-ാം നമ്പർ ജേഴ്സി അണിഞ്ഞ അർജീൻറീന ആരാധകരായിരുന്നു കൂടുതലും.രാജ്യങ്ങളുടെ പാതാക ഏന്തിയ ആരാധകരും ഉണ്ടായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും, പെനാൽറ്റി ഷൂട്ടിലെയും ഓരോ ഗോളും ആവേശത്തോടെ തുള്ളിച്ചാടിചങ്കാടിപ്പോടെ പാലാക്കാർ ഫുട്ബോൾ വിരുന്ന് ഖത്തർ സ്‌റ്റേഡിയത്തിലെന്നപ്പോലെ ആസ്വദിച്ചു.