പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും സംയുക്തമായി അൽഫോൻസാ കോളജിൽ ലോക അൽഷിമേഴ്‌സ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ക്രമീകരിച്ച ബോധവത്കരണ ക്ലാസ്സും രക്ത ദാന ക്യാമ്പും പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.
റവ.ഡോ.ഷാജി ജോൺ ,അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായിരുന്നു.പ്രസ്തുത പരിപാടിയിൽ അൽഷിമേഴ്‌സ് ബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കുമായി ഒട്ടനേകം പ്രവൃത്തികളിലൂടെ ശ്രദ്ധേയനായ പ്രൊഫ.ഡോ.രാജു ഡി കൃഷ്ണപുരത്തെ ആദരിക്കുകയും അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
പാലാ ജനറൽ ആശുപത്രി ന്യൂറോളജിസ്റ്റ് ഡോ.ജോബിൻ മാത്യു വിഷയാവതരണം നടത്തി. ലയൺസ് ഡിസ്ട്രിക്റ്റ് 318 – B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാം ന്റെ ഭാഗമായി നടത്തിയ ഈ പരിപാടിയിൽ ലയൺസ് ചീഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ നേർന്നു.
ലയൺ.ഷിബു തെക്കേമറ്റം, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ശ്രീമതി.സോണിയ ജോസഫ്, അൽഫോൻസാ കോളേജ് ക്ലിനിക്കൽ ന്യൂട്രിഷൻ വകുപ്പ് മേധാവി ശ്രീമതി.സ്വപ്ന ജോർജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.സിമി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.