പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി മരിയ സദനം റീഹാബിലിറ്റേഷൻ സെന്ററിൽ ലോക അൽഷിമേഴ്‌സ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസ്സും ഭക്ഷ്യ വസ്തുക്കളുടെ വിതരണവും പാലാ എം എൽ എ ശ്രീ.മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ശ്രീ.ഇ.അയ്യൂബ്ഖാൻ മുഖ്യപ്രഭാഷണം നടത്തുകയും ഭക്ഷ്യ വസ്തുക്കൾ മരിയ സദനം അധികൃതർക്ക് കൈമാറുകയും ചെയ്തു. ലയൺസ് ചീഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷനായിരുന്നു.
മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ശ്രീമതി.സോണിയ ജോസഫ്,ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് അരുൺ കുളമ്പള്ളി ,മരിയ സദനം ഡയറക്ടർ ശ്രീ.സന്തോഷ് പ്രസംഗിച്ചു.അഡ്വ.പി.എൻ ശ്രീദേവി വിഷയാവതരണം നടത്തി. ലയൺസ് ക്ലബ് അംഗങ്ങളായ ജോജോ പ്ലാത്തോട്ടം ,വി എം മാത്യു വെള്ളാപ്പള്ളി ,ടിറ്റോ ഡി തെക്കേൽ ,സുകുമാരൻ പുതിയകുന്നേൽ എന്നിവർ പങ്കെടുത്തു.