Erattupetta News

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ 1.37 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട : ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എം എൽ എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നീ പദ്ധതികളിലൂടെ അനുവദിക്കപ്പെട്ട 1.37 കോടി രൂപയ്ക്കുള്ള 35 പ്രവർത്തികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ചതായി എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

താഴെപ്പറയുന്ന പ്രവർത്തികളാണ് പൂർത്തീകരിച്ചിട്ടുള്ളത്:
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് സ്കൂൾ റോഡ് (3ലക്ഷം ), ചോലത്തടം- ചക്കിപ്പാറ റോഡിന് സംരക്ഷണഭിത്തി നിർമ്മാണം( 5.7 ലക്ഷം ), കുന്നോന്നി സ്കൂൾ പടി- ആറാട്ടുകടവ് അമ്പലം റോഡ് നിർമ്മാണം (4.9ലക്ഷം ), മുരിങ്ങപുറം കണിയാപ്പാറ റോഡ് പുനരുദ്ധാരണം(4.9 ലക്ഷം ), എന്നിവയും.

പൂഞ്ഞാർ പഞ്ചായത്തിൽ എസ്. എം. വി എച്ച്.എസ് എസിന് പാചകപ്പുര നിർമ്മാണവും(10 ലക്ഷം ), ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പത്താഴപ്പടി അംഗൻവാടി ക്ക് ചുറ്റുമതിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും(1.5 ലക്ഷം ), കല്ലോലിപ്പറമ്പ് റോഡ് കോൺക്രീറ്റിംഗ് (2 ലക്ഷം), ആനിപ്പടി പുത്തൻപുരയ്ക്കൽ റോഡ് കോൺക്രീറ്റിംഗ്( 2 ലക്ഷം ), മൈലാടി- കീഴേടം റോഡ് കോൺക്രീറ്റിങ് (2 ലക്ഷം ), മുത്താരംകുന്ന്- കൊട്ടുകാപ്പള്ളി റോഡ് കോൺക്രീറ്റിംഗ് (1.5 ലക്ഷം ) കാരക്കാട്- കാടപുരം മുക്കോലിപ്പറമ്പ് റോഡിന് സംരക്ഷണഭിത്തി (2 ലക്ഷം ), വട്ടക്കയം-വാഴമറ്റം റോഡ് സൈഡ് കോൺക്രീറ്റ് (1.5 ലക്ഷം ), മന്തക്കുന്ന്-മുഹ്യുദ്ദീൻ പള്ളി റോഡ് കോൺക്രീറ്റിംഗ് ( 2.5ലക്ഷം ), സഫാ അംഗൻവാടി റോഡ് പുനരുദ്ധാരണം (3 ലക്ഷം ), പുള്ളോലിൽ- കാപ്പിരിപ്പറമ്പ് റോഡ് കോൺക്രീറ്റിംഗ് (2.5 ലക്ഷം).

തിടനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റാറ്റിൻകര- ശൗര്യാകുഴി- തകടിയേൽ റോഡ് (3.5ലക്ഷം ) വാര്യാനിക്കാട് – നവോദയ നഗർ റോഡ് പുനരുദ്ധാരണം (3 ലക്ഷം ), ചേരാനി- പടിഞ്ഞാറ്റുമല റോഡ് കോൺക്രീറ്റ് (2 ലക്ഷം ), പടിഞ്ഞാറെ പിണ്ണാക്കനാട് റോഡ് കോൺക്രീറ്റിംഗ് ( 2 ലക്ഷം ) മൈലാടി- അംബേദ്കർ കോളനി- ചാണകക്കുളം റോഡ് നിർമ്മാണം ( 4.9 ലക്ഷം ) എന്നിവയും.

തീക്കോയി ഗ്രാമപഞ്ചായത്തിൽ മംഗലഗിരി ജംഗ്ഷനിൽ കലുങ്ക് നിർമ്മാണം (6.6 ലക്ഷം ), ഞണ്ടു കല്ല് തേവരുപാറ റോഡ് സൈഡ് കോൺക്രീറ്റിംഗ് (1.5 ലക്ഷം), പാറത്തോട് ഗ്രാമ പഞ്ചായത്തിൽ വിളിച്ചിയാനി-വടക്കേമല റോഡ് കോൺക്രീറ്റിംഗ് (10 ലക്ഷം ), ചോറ്റി- പട്ടിയാനിക്കര റോഡ് കോൺക്രീറ്റിംഗ് (2 ലക്ഷം ), ചിറ-മുസ്ലിം പള്ളി റോഡ് കോൺക്രീറ്റിംഗ് (1.5 ലക്ഷം ), ഇടച്ചോറ്റി- സെഹിയോൻ മല (ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രം റോഡ് ) റോഡ് എന്നിവയും.

മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഡ്രീം നഗർ -വരിക്കാനി മുസ്ലിം പള്ളി റോഡ് കോൺക്രീറ്റിംഗ് (10 ലക്ഷം ), കയ്യൂന്നി റോഡ് ഇല്ലിക്കൽ കോളനി- കിളിരൂപ്പറമ്പ് പടി റോഡ് കോൺക്രീറ്റിംഗ് (3 ലക്ഷം ), കാർഗിൽ പോയിന്റ്-മാങ്ങപ്പാറ റോഡ് ടാറിങ് (2 ലക്ഷം), വേലനിലം-കളം റോഡ് കോൺക്രീറ്റിംഗ് (2 ലക്ഷം ), വേലനിലം- പാറേക്കാട്ട്-പത്തേക്കർ- പറത്താനം റോഡ് കോൺക്രീറ്റിംഗ് (4.98 ലക്ഷം ), എന്നിവയും.

എരുമേലി ഗ്രാമപഞ്ചായത്തിൽ നേർച്ചപ്പാറ-കൗങ്ങുംകുഴി റോഡ് പുനരുദ്ധാരണം (4.9 ലക്ഷം ), പാണപിലാവ് കരയിലക്കുളം പടി – ചീനിമരം റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണം (4.95 ലക്ഷം ), എഴുകുംമണ്ണ്- ചാത്തൻ മഠം റോഡ് കോൺക്രീറ്റിംഗ് (1 ലക്ഷം ), സൈധലവി മെമ്മോറിയൽ റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം (1 ലക്ഷം ) എന്നിവയാണ് ഇതിനോടകം പൂർത്തീകരിക്കപ്പെട്ടിട്ടുള്ള പ്രവർത്തികൾ.

എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള മറ്റ് പ്രവർത്തികളും നടന്നുവരികയാണെന്നും അവ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം. എൽ. എ അറിയിച്ചു.

Leave a Reply

Your email address will not be published.