നിയമസഭാ അവിശ്വാസത്തില്‍ സ്വതന്ത്ര നിലപാട്; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ജോസ് കെ മാണി എംപി

കോട്ടയം: നിയമസഭാ അവിശ്വാസത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ മാണി. അവിശ്വാസത്തില്‍ ഏതെങ്കിലും പാര്‍ട്ടിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇല്ല.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ജോസ് കെ മാണി എംപി പറഞ്ഞു. ഉന്നതാധികാര യോഗത്തിനു ശേഷം കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിച്ചപ്പോഴാണ് ജോസ് കെ മാണി പാര്‍ട്ടിയുടെ തീരുമാനം വെളിപ്പെടുത്തിയത്.

യുഡിഎഫില്‍ നിന്നും പുറത്താക്കിയതിനു ശേഷം പാര്‍ട്ടിയുടെ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി കൂടി ചര്‍ച്ചചെയ്തു തീരുമാനമെടുത്തത് സ്വതന്ത്രമായ ഒരു നിലപാട് എടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നിലപാട് തന്നെയാണ് നിയമ സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുകയെന്നും കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു. കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ എംഎല്‍എ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply