Erattupetta News

പൂവാലൻമാർ ജാഗ്രതൈ; ഇനി പണി വാങ്ങും

അരുവിത്തുറ: പൂവാലൻമാരുടെയും സ്ത്രീകളെയും ശല്യം ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് ഇനി അരുവിത്തുറ കോളേജിലെ പെൺകുട്ടികളെ ശല്യം ചെയ്താൽ മർമ്മത്ത് അടി ഇരന്നുവാങ്ങുകയാവും ഫലം. അതിനുള്ള പരിശീലനം കോളേജിലെ പെൺപടകൾ നേടി കഴിഞ്ഞു.

അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് വുമൺ സെല്ലിന്റെ അഭിമുഖ്യത്തിൽ കേരള പിങ്ക് പോലീസിൻ്റെയും, ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും സഹായത്തോടെ നടത്തുന്ന സ്വയരക്ഷ പരിശീലന പരിപാടിയുടെ ഭാഗമായാണ് രണ്ടു ദിനം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വയരക്ഷ നേടാൻ വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു . ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനമൈത്രി പോലീസ് ചാർജ് ഓഫീസർ എ.എസ്സ്.ഐ. ബിനോയി തോമസ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, വുമൺ സെൽ കോർഡിനേറ്റർ തേജിമോൾ ജോർജ്, നാൻസി വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.

പരിശീലന പരിപാടിക്ക് വനിതാ സ്വയരക്ഷാ പരിശീലന പരിപാടിയിൽ ജില്ലാ കോർഡിനേറ്റർ ക്ഷേമാ സുഭാഷ്, മുതിർന്ന പോലീസ്സ് ഉദ്യോഗസ്ഥ സിസിരാ മോൾ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. പരിപാടിക്ക് വുമൺ സെൽ ഭാരവാഹികളായ ഡോ. അനു തോമസ്, സ്മിതാ തോമസ്, ജൂലി ജോൺ , റൈസാ ജോർജ്, അപർണ്ണ സിറിയക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.