ഈരാറ്റുപേട്ട: ഹിജാബ് ദൈവിക നിയമം, കോടതി വിധി ഭരണഘടനാ വിരുദ്ധം എന്ന പ്രമേയത്തിൽ വനിതാ സംഘടനകളുടെ കൂട്ടായ്മ ഈരാറ്റുപേട്ട വുമൺ കളക്റ്റിവിന്റ നേത്യതത്തിൽ വനിതകളുടെ പ്രതിഷേധ റാലിയും പൊതു സമ്മേളനവും ഇന്ന് ഈരാറ്റുപേട്ടയിൽ.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പി.എം.സി. ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഈരാറ്റുപേട്ട നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്യും.
എഴുത്തുകാരിയും , സാമൂഹിക പ്രവർത്തകയുമായ അമ്പിളി ഓമന കുട്ടൻ മുഖ്യതിഥിയായി പങ്കെടുക്കും. സോഫിയ ടീച്ചർ (ജമാഅത്തെ ഇസ്ലാമി വനിതാ വിങ്) റസിയ ഷെഹിർ (വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ ), നെക്സി സുനീർ (മുസ്ലിം ഗേൾസ് മൂവ്മെന്റ), റഹ്മത്ത് ബീവി (നാഷണൽ വിമൺസ് ഫ്രണ്ട് ), ഷഹ്ബാനത്ത് ടീച്ചർ (വനിത ലീഗ്), പി.എ. ഫൗസിന (വഹ്ദത്തെ ഇസ്ലാമി), ഐഷാ സനാ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ), ബുഷ്റ നൗഫൽ (പി.ഡി.പി. വനിതാ വിഭാഗം, ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ മാരയ ഡോക്ടർ സഫ്, ലഫിർദൗസ്, നസീറ സുബൈർ എന്നിവർ സം സാരിക്കും.