കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കോട്ടയം സതേൺന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ വച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളായി മാതംഗി സത്യമൂർത്തി (പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ), ഡോ. ജെൻസി ബ്ലെസൺ (ജോയിന്റ് ഡയറക്ടർ ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് സെന്റർ, കോട്ടയം), മോളി ജോയ് (പ്രിൻസിപ്പാൾ, ഗ്രിഗോറിയൻ സ്കൂൾ കോട്ടയം) എന്നിവർ പങ്കെടുത്തു.

കോട്ടയം എം എൽ എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച മാതംഗി സത്യമൂർത്തി, ഡോ. ജെൻസി ബ്ലെസൻ, മോളി ജോയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് സൂസൻ കോശി, റോട്ടറി ക്ലബ് പ്രസിഡന്റ് ജോർജ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.


ദർശനയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വൈകിട്ട് വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ചലച്ചിത്ര പ്രദർശനവും ദർശനയിൽ നടന്നു.