ഈരാറ്റുപേട്ട : പ്രവാസി സംരഭമായ വിന്മാര്ട്ട് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ല്‍ സ്റ്റോര്‍ ഈരാറ്റുപേട്ടയില്‍ തുറന്നു. പ്രൈവറ്റ് ബസ്റ്റാന്‍ഡിനും മാര്‍ക്കറ്റ് കോംപ്ലെക്സിനും സമീപത്തായി വിശാലമായ പാര്‍ക്കിംഗ് സംവിധാനത്തോടെ ആധുനിക ഷോപ്പിംഗ് അനുഭവം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് വിന്മാര്ട്ട് മുന്നോട്ട് വെക്കുന്നത്.
‘നിങ്ങളുടെ മക്കളും താരമായേക്കാം’ എന്ന മത്സരത്തിലൂടെ തെരഞ്ഞെടുത്ത അമലു സോബി, തീക്കോയി ആണ് പൊതുജനങ്ങള്‍ക്കായി വിന്മാര്ട്ട് തുറന്ന് കൊടുത്തത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഏറ്റവും വിലക്കുറവില്‍ വിന്മാര്ട്ടിലൂടെ ലഭ്യമാവുമെന്നും പുതിയ ഔട്ലെറ്റുകള് ഉടന്‍ തുറക്കുമെന്നും സ്വാഗത പ്രസംഗം നിര്‍വഹിച്ച ഡയറക്ടര്‍ ജോബി ജോസഫ് വടക്കേല്‍ അറിയിച്ചു.
റവ . ഫാദര്‍ സിറില്‍ തയ്യില്‍ – പ്രവാസി ഡെവലപ്മെന്റ് ഡയറക്ടര്‍ പാലാ ഡയോസിസ്, അങ്കാളമ്മന്‍ കോവില്‍ മേല്‍ശാന്തി ശ്രീ പുരുഷോത്തമന്, മുഹമ്മദ് ഇസ്മായില്‍ മൗലവി – ചീഫ് ഇമാം ടൌണ്‍ ജുമാ മസ്ജിദ്, മുഹമ്മദ് നദീര്‍ മൗലവി – ചീഫ് ഇമാം പുത്തന്‍പള്ളി, എഎംഎ കാദര്‍ – പ്രസിഡന്റ് വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണിറ്റ്, എം കെ തോമസുകുട്ടി – വ്യാപാരി വ്യവസായി കോട്ടയം ജില്ലാ സെക്രട്ടറി, ഹാഷിര്‍ നദ്വി, ഇമാം അമാന്‍ മസ്ജിദ് കൂടാതെ കൗണ്‍സിലര്‍മാരായ ഡോ സഹ്ല ഫിര്‍ദൗസ്, നാസര്‍ വെള്ളൂപ്പറമ്പില്‍, അഡ്വ വിഎം ഇല്യാസ് എന്നിവരും മുന്‍ ചെയര്മാന്മാരായ വിഎം സിറാജ്, നിസാര്‍ കുര്‍ബാനി എന്നിവരും ഇത്തരം സ്ഥാപനത്തിന്റെ ആവശ്യകതയിലൂന്നി ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
കുടുംബ സമേതം യഥേഷ്ടം തെരഞ്ഞെടുത്തു സുരക്ഷിതമായി ഷോപ്പിംഗ് നിര്‍വഹിക്കാന്‍ വിന്മാര്ട്ടില് കഴിയും എന്നത് ഈരാറ്റുപേട്ടയിലെയും പരിസര പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിന്മാര്ട്ട് മാളിന്റെ നിര്‍മാണ പ്രവര്‍ത്തികളില്‍ പൂര്‍ണ പിന്തുണ നല്കിയ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ അലിയാറിനും, അയല്‍വാസിയും സഹകാരിയുമായ കബീര്‍ അവര്‍കളെയും യഥാക്രമം ഡയറക്ടര്‍മാരായ ജോബി ജോസഫ്, സുബൈര്‍ പട്ടാമ്പി എന്നിവര്‍ പൊന്നാടയണിച്ചു.
അമലു സോബിക്കും പ്രോഗ്രാം ആങ്കര്‍ ചെയ്ത മഹ്ബൂബ സൈഫിനും യഥാക്രമം വിന്മാര്ട്ട് ഡയറക്ടര്‍മാരായ അഫ്സല് പുളിക്കീലും ജാബിര്‍ കുന്നപ്പള്ളിയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ഡയറക്ടര്‍ നൗഷാദ് മുത്തലീഫ് നന്ദി പറഞ്ഞു. ഒരുകൂട്ടം പ്രവാസി നിക്ഷേപകര്‍ ഉള്‍പ്പെടുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വിന്മാര്ട്ട്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page