kottayam

ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്താനുള്ള അവകാശം കർഷകന് നൽകണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കാട്ട് പോത്തിന്റെ അക്രമത്തിൽ അതി ദാരുണമായി കൊലചെയ്യപ്പെട്ട കണമല നിവാസികളായ ചാക്കോ പുറത്തേൽ, തോമസ് പ്ലാവനാക്കുഴി എന്നീ ആളുകളുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും, ഈ പ്രദേശത്ത് സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാകുന്നത് തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യജീവികളെ ചെറുക്കാനുള്ള അവകാശം കൃഷിക്കാർക്ക് നൽകുന്ന നിയമ ഭേദഗതി ഉണ്ടാക്കാൻ സർക്കാർ തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.

പ്രാണരക്ഷാർത്ഥം മനുഷ്യന് മനുഷ്യനെ ചെറുക്കുവാനുള്ള അധികാരമുള്ള നാട്ടിൽ പ്രാണരക്ഷാർത്ഥം മനുഷ്യന് മൃഗങ്ങളെ ചെറുക്കാൻ അവകാശമില്ലാത്തത് കിരാത നിയമമാണെന്നും സജി പറഞ്ഞു.

Leave a Reply

Your email address will not be published.