Erattupetta News

ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വീല്‍ ചെയറുകള്‍ നല്‍കി

ഈരാറ്റുപേട്ട: മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, സ്‌കൂളിലെ ഗൈഡ്‌സ് വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ കരുണ അഭയ കേന്ദ്രത്തിനും, തണല്‍ റീഹാബിലിറ്റേഷന്‍ സെന്ററിനും വീല്‍ ചെയറുകള്‍, എയര്‍ ബെഡുകള്‍, വാക്കറുകള്‍ എന്നിവ നല്‍കി.

സാമൂഹിക ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഭ എന്ന പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നടത്തിയ ഈ പരിപാടി യുടെ ഉല്‍ഘാടനം നഗരസഭാദ്ധ്യക്ഷ സുഹറാ അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. കരുണ പ്രതിനിധി ഹാറൂണും, തണലിന് വേണ്ടി ഹാഷിമും ഇവ ഏറ്റുവാങ്ങി.

വാര്‍ഡ് കൗണ്‍സിലര്‍ പി.എം അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. മിനി അഗസ്റ്റിന്‍, ശ്രീദേവി.വി. എന്‍, വി.എം സിറാജ്, എം.എഫ് അബ്ദുല്‍ ഖാദര്‍, ഫെലിക്‌സാമ്മ ചാക്കോ , സജന സഫറു, മെഹബൂബ സൈഫ്, അസ് ലഹറഷീദ്, റസിയ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.