ഈരാറ്റുപേട്ടയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കിണര്‍ വൃത്തിയാക്കി മിനിട്ടുകള്‍ക്കകം ഇടിഞ്ഞുതാണു

ഈരാറ്റുപേട്ട: വെള്ളപ്പൊക്കത്തില്‍ മൂടിയ കിണര്‍ തേകി വൃത്തിയാകി മിനിട്ടുകള്‍ക്കകം ഇടിഞ്ഞുതാണു. അരുവിത്തുറ കോളേജ് പടിക്കല്‍ ചാലില്‍ അജിത്തിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താണത്.

ഇന്നു രാവിലെ മോട്ടോര്‍ ഉപയോഗിച്ച് കിണര്‍ വൃത്തിയാക്കിയിരുന്നു. കിണര്‍ വൃത്തിയാക്കിയയാള്‍ ചെളിയും മറ്റും കോരി പുറത്തെത്തി മിനിട്ടുകള്‍ക്കകം കിണര്‍ ഇടിഞ്ഞു താഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി രക്ഷപെട്ടത്.

Leave a Reply

%d bloggers like this: