ബി വി എം ഹോളിക്രോസ്സ് കോളേജിൽ വെബിനാർ സംഘടിപ്പിച്ചു

ബി വി എം ഹോളിക്രോസ്സ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി “കോവിഡ് കാലഘട്ടത്തിൽ സമൂഹത്തിലും കുടുംബത്തിലും സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇഡ്യൻ ലീഗൽ തോട്ട് ലെ അദ്ധ്യാപിക ഡോ. ജാസ്മിൻ അലക്സ് മുഖ്യ പ്രഭാഷണം നടത്തി.

കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ഞാറക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച വെമ്പിനാറിൽ ബർസാർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ ആശംസകൾ അർപ്പിച്ചു. വിമൻ സെൽ കോർഡിനേറ്റർമാരായ സുമൻ ബാബു , ദീപ ബാബു എന്നിവർ നേതൃത്വം നൽകി.

You May Also Like

Leave a Reply