പാലാ-ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലം, അമ്പാറ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി

പാലാ: പാലാ-ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ട്. പനയ്ക്കപ്പാലം, മേലമ്പാറ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. ചെറു വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകാന്‍ സാധിക്കില്ല.

ഇവിടെ രണ്ടു വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ നിന്നു പോയി. ഒരു ആംബുലന്‍സും ഇതില്‍ ഉള്‍പെടുന്നു. വാഹനം നാട്ടുകാരുടെ സഹായത്തോടെ വെള്ളക്കെട്ടില്‍ നിന്നു നീക്കി. ഈ വഴി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക.

You May Also Like

Leave a Reply