ഈരാറ്റുപേട്ട : മുരിക്കുംവയൽ ഗവ.വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ്,അമൃത് മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർ ചേർന്ന് നടത്തുന്ന’ ജലം ജീവിതം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഈരാറ്റുപേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വച്ചു നടത്തി.
ഹെഡ്മിസ്ട്രസ്സ് കെ എം ബീനാ മോൾ അധ്യക്ഷത വഹിച്ചു. എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. സുനിൽകുമാർ, അധ്യാപകൻ അഗസ്റ്റിൻ സേവിയർ എന്നിവർ പ്രസംഗിച്ചു.

ജലസംരക്ഷണം, ഖര മാലിന്യ സംസ്കരണം എന്ന ആശയവുമായി എൻഎസ്എസ് അംഗങ്ങൾ തെരുവുനാടകം അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, എൽ പി വിഭാഗങ്ങൾക്ക് മെസ്സേജ് മിറർ, ക്യാമ്പസ് ക്യാൻവാസ്, കുട്ടികൾക്ക് കലണ്ടർ, മെസ്സേജ് സ്കെയിൽ, എന്നിവ വിതരണം ചെയ്തു.