തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ മാര്‍മല അരുവി സന്ദര്‍ശിക്കുവാന്‍ എത്തുന്ന ടൂറിസ്റ്റുകള്‍ അപകടത്തില്‍പ്പെടാതെ ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ പുനഃസ്ഥാപിച്ചു.
ദിവസേന നൂറുകണക്കിന് ആളുകളാണ് അരുവി സന്ദര്‍ശനത്തിന് എത്തുന്നത്. തീക്കോയി ടൗണില്‍ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ മംഗളഗിരി – മാര്‍മല റോഡില്‍കൂടി അരുവിയില്‍ എത്താം. മംഗളഗിരി – മാര്‍മല അരുവി റോഡ് പി എം ജി എസ് വൈ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ചതോടെയാണ് മാര്‍മല അരുവി ടൂറിസ്റ്റുകളുടെ ശ്രദ്ധ നേടാനായത്.
അരുവി സന്ദര്‍ശിക്കുവാന്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തീക്കോയി ഗ്രാമപഞ്ചായത്തും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് പ്രോജക്ടുകള്‍ക്ക് രൂപം നല്‍കും.
ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ടേക്ക് എ ബ്രേക്ക് നിര്‍മ്മിക്കുമെന്നും മാര്‍മല അരുവി റോഡില്‍ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്പന്ന വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19