ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടപ്പു സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡണ്ട് അബിന്‍ തമരശ്ശേരി പാലാ മണ്ഡലത്തില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യം ചെയ്യുകയും, യാത്രയ്ക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ധനസഹായം ആയ ആയിരം രൂപ കൈമാറുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി തോമസുകുട്ടി മുക്കാല, നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് അല്‍ഫോന്‍സാ ദാസ്, നേതാക്കളായ അജയ് നെടുമ്പാറയില്‍, ടോണി ചക്കാല, അലോഷി റോയ്, അലന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19