Jobs

ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ എന്നീ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ : ഓഗസ്റ്റ് 30ന്

കോട്ടയം: മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) എന്നീ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

25 വയസ് പൂർത്തിയായ സ്ത്രീകൾക്കാണ് അവസരം. 30 നും 45 നും മധ്യേ പ്രായമുള്ളവർക്ക് മുൻഗണന ലഭിക്കും. എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ, എം.എസ്.സി (സൈക്കോളജി ) യോഗ്യതയുള്ളവർക്ക് ഹോം മാനേജർ തസ്തികയിലേക്കും എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

എൽ.എൽ.ബിയും അഭിഭാഷക പരിചയവുമാണ് ലീഗൽ കൗൺസിലർ തസ്തികയ്ക്കുള്ള യോഗ്യത. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30 ന് കോട്ടയം കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0471 2348666.

Leave a Reply

Your email address will not be published.