തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് വോക്- ഇൻ- ഇന്റർവ്യു നടത്തുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ്. എട്ടാം ക്ലാസാണ് യോഗ്യത.
കുട്ടികളെ പരിചരിക്കാനും സ്ഥാപനശുചീകരണ പ്രവർത്തനങ്ങളിലും താത്പര്യമുള്ള 45 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ജോലിയിൽ മുൻപരിചയമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന.
താത്പര്യമുള്ളവർ ജൂലൈ 12ന് രാവിലെ 11ന് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വോക്- ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9947562643.