കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ സ്വരുമ ചാരിറ്റിബിള്‍ സൊസൈറ്റി നിര്‍മിച്ചു നല്കിയ വെയ്റ്റിംഗ് റൂമുകളുടെയും മാലിന്യ നിര്‍മാര്‍ജന യൂണിറ്റിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വഹിച്ചു.
കാത്ത് ലാബിനോടും ഓപ്പറേഷന് തീയറ്ററിനോടും ചേര്‍ന്ന് രോഗികളുടെ കൂട്ടിയിരിപ്പുകാര്ക്കായി രണ്ട് ലക്ഷം രൂപ മുടക്കി വെയ്റ്റിംഗ് റൂമ് നിര്‍മിച്ചത്.
സ്വരുമ ചാരിറ്റിബിള്‍ ട്രസ്റ്റ് രക്ഷാധികാരി സ്കറിയ ഞാവള്ളിയില്‍, പ്രസിഡന്റ് ജോര്‍ജ് കോര, സെക്രട്ടറി ജോയി മുണ്ടാമ്പള്ളി, വൈസ് പ്രസിഡന്റ് രാജു പ്രണവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവിന്ദ്രന് നായര്‍, പഞ്ചായത്തംഗം ആന്റണി മാര്ട്ടിന്, സുപ്രണ്ട് ഡോ.എം. ശാന്തി, എച്ച്. അബ്ദുള്‍ ആസീസ്, ഷാജി നല്ലേപറമ്പില്‍, ജോബി കേളിയംപറമ്പില്‍, പി.എസ്. റസാക്ക്, ഷീല, റെജി കാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.