വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി നഗരത്തിന്റെ വികസനത്തിന് സഹായിക്കുന്നതും സ്ഥലത്തെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ദേശീയപാതയുടെ ഭാഗമായി വരുന്ന ഈ രണ്ട് മേല്‍പ്പാലങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് പണം ചെലവഴിച്ചത്. കിഫ്ബി വഴി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തി.

Advertisements

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമാകുന്നതോടെ സാധ്യമാകും.

പ്രളയവും മഹാമാരികളുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ക്കിടയിലും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

You May Also Like

Leave a Reply