General News

ചെറുകിട വ്യാപാരികൾക്ക് വേണ്ടി ശ്രീ എം വേണുഗോപാലൻ എഴുതിയ “വ്യാപാരിക്കൊരു വഴികാട്ടി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും, വ്യാപാരിക്കഥകൾ എന്ന പുസ്തകവും, “പ്രായോഗിക ബുദ്ധി നിത്യ ജീവിതത്തിൽ” എന്ന പുസ്തകവും പ്രകാശനം ചെയ്തു

ചെറുകിട വ്യാപാരികൾക്ക് വേണ്ടി ശ്രീ എം വേണുഗോപാലൻ എഴുതിയ “വ്യാപാരിക്കൊരു വഴികാട്ടി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും, വ്യാപാരിക്കഥകൾ എന്ന പുസ്തകവും, തന്റെ ജീവിതാനുഭവത്തിൽ നിന്നും പൊതുജനങ്ങൾക്ക് വേണ്ടി എഴുതിയ “പ്രായോഗിക ബുദ്ധി നിത്യ ജീവിതത്തിൽ” എന്ന പുസ്തകവും കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ ചടങ്ങിൽ പ്രകാശനം ചെയ്തു.

കഴിഞ്ഞ നാൽപ്പതിലധികം വർഷമായി ചെറുകിട വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന ലേഖകൻ ഇന്ന് വ്യാപാരികൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെപ്പറ്റി വിവരിച്ചു. കോവിഡിന് ശേഷം ഭൂരിഭാഗം വ്യാപാരികളും പ്രതിസന്ധിയിലാണ്. എട്ടു മണിക്കൂർ പണിയെടുക്കുന്ന തൊഴിലാളിക്ക് എണ്ണൂറു രൂപാ മുതൽ കൂലി ലഭിക്കുമ്പോൾ പതിനഞ്ചു മണിക്കൂർ വരെ പണിയെടുക്കുന്ന ഒരു വ്യാപാരിക്ക് പതിനായിരം രൂപയുടെ കച്ചവടം നടന്നാലു ചെലവ് കഴിഞ്ഞ് അഞ്ഞൂറു രൂപാ പോലും ലഭിക്കുന്നില്ല.

നാട്ടിൽ പുറങ്ങളിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും അയ്യായിരം രൂപയുടെ പോലും വ്യാപാരം നടക്കുന്നില്ല. അത്രയ്ക്ക് ദുരിതത്തിലാണ് വ്യാപാര മേഖല. കഴിഞ്ഞ രണ്ടു വർഷത്തിനുളളിൽ ഇരുപത്തിയേളോളം വ്യാപാരികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഒരു വ്യാപാരിയും, ഭാര്യയും ആത്മഹത്യ ചെയ്തു.

ഇത്രയൊക്കെ ആയിട്ടും പത്ര ദൃശ്യ മാധ്യമങ്ങൾ വ്യാപാരികളുടെ പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ഇനിയെങ്കിലും മാധ്യമങ്ങൾ വ്യാപാരികളുടെ പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് ലേഖകൻ അഭ്യർത്ഥിച്ചു.

വ്യാപാരികൾ ഇനിയും കട അടച്ച് സമരം ചെയ്തിട്ട് കാര്യമില്ല. ഇരുപത്തിനാല് മണിക്കൂർ വരെ കട തുറന്ന് പുതിയ സമര മുറ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യാപാരികളും വ്യാപാരിക്കൊരു വഴികാട്ടി എന്ന പുസ്തകം വായിക്കുക എന്ന ഉദ്ധേശത്തിൽ നൂറു രൂപ വിലയുള്ള ഈ പുസ്തകം സൗജന്യ നിരക്കിലോ, സൗജന്യമായോ കൊടുക്കാൻ പ്രസാധകർ തയ്യാറാണ്. പുസ്തകം വേണ്ട വർ Ph: 8547472360 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.