പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് പൈകയിലെ ഒന്നാം ബൂത്തില്‍ വോട്ടിംഗ് മെഷീന് പണിമുടക്കി. രാവിലെതന്നെ വോട്ടിങ് മെഷീന് പണിമുടക്കിയതു മൂലം ഇതുവരെയും ഇവിടെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.
രാവിലെതന്നെ വന്നു ചേര്‍ന്ന വോട്ടര്‍മാര്‍ ക്യൂവില്‍ നിന്നെങ്കിലും ഒരു വോട്ട് പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
Advertisements
മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രനായി സംജി പഴേപറമ്പില്‍, കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സോജന് തൊടുക, ബിജെപിയുടെ ബിജി പിആര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി സ്കറിയാ കല്ലുപുരയ്ക്കല്‍ എന്നിവരാണ് ഇവിടുത്തെ സ്ഥാനാര്‍ഥികള്‍.