കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിൽ കോവിഡ് രോഗികൾക്കുള്ള വോട്ടിംഗ് നാളെ (04/12/2020 ) മുതൽ ആരംഭിക്കും

കാഞ്ഞിരപ്പള്ളി:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കുള്ള തപാ ൽ വോട്ട് തുടങ്ങി.ഇതിൻ്റ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിൽ കോവിഡ് 19 രോഗികൾക്കുള്ള വോട്ടിംഗ് നാളെ വെള്ളിയാഴ്ച (04/12/2020 ) മുതൽ ആരംഭിക്കും

കോവിഡ് രോഗികൾ താമസിക്കുന്ന വീടുകൾ, ആശുപത്രികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ എന്നിവിടങ്ങളിൽ സ്പെഷൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതാണ്

Advertisements

പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കിൽ മുഖം കാണിക്കണമെന്ന് പോളിംഗ് ഓഫീസർക്ക് ആവശ്യപ്പെടാം

You May Also Like

Leave a Reply